ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2023ഓടെ കാർബൺ പുറന്തള്ളൽ പൂർണ്ണമായി അവസാനിപ്പിക്കുമെന്നും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ അമ്പത് ശതമാനവും പുനരുപയുക്തമാക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നാക്കുമെന്നുമുള്ള മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു.
Also Read:കുറഞ്ഞ വാക്സിനേഷൻ നിരക്ക്: പാകിസ്ഥാൻ കൊവിഡ് അഞ്ചാം തരംഗ വ്യാപന ഭീഷണിയിൽ
ഇന്ത്യയുടെ ഊർജ്ജ ഉപഭോഗം 2070 ഓടെ സന്തുലിതമാക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക് അഞ്ച് സുപ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി പഞ്ചാമൃത് എന്ന തത്വവും അദ്ദേഹം മുന്നോട്ട് വെച്ചു. ഇതിലൂടെ ഇന്ത്യയുടെ ഫോസിലിതര ഊർജ്ജ സംഭരണ ശേഷി 2030ഓടെ 500 ജിഗാവാട്ട് ആക്കുമെന്നും കാർബൺ പുറന്തള്ളൽ 1 ബില്ല്യൺ ടണ്ണോളം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ഇതിനായി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും. ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ ‘ക്ലീൻ ഗ്രീൻ‘ ആശയം വിജയപ്രദമാക്കാൻ ഇന്ത്യക്ക് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായും ജോൺസൺ പറഞ്ഞു.
Post Your Comments