ThiruvananthapuramErnakulamKeralaNattuvarthaLatest NewsNewsIndia

വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് തീറെഴുതി കൊടുത്തത് കോണ്‍ഗ്രസാണ്, എന്നിട്ടിപ്പോൾ പ്രഹസന സമരം

തിരുവനന്തപുരം: പെട്രോൾ വില വർധനയ്‌ക്കെതിരെ കോൺഗ്രസ്‌ നടത്തുന്ന അശാസ്ത്രീയ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തത് കോണ്‍ഗ്രസാണ്, എന്നിട്ടാണിപ്പോൾ പ്രഹസനത്തിനൊരു സമരമെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു.

Also Read:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

‘ഒരു പ്രധാനപ്പെട്ട ഹൈവെ യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറുകളോളം ഉപരോധിക്കുക എന്ന തിരുമണ്ടൻ തീരുമാനമെടുക്കാൻ യൂത്ത് കോൺഗ്രസ്സിനെ കഴിയൂ. എന്ത് തോന്നിവാസമാണ് സമരമെന്ന പേരിൽ യൂത്ത് കോൺഗ്രസ്റ്റ് കാണിക്കുന്നത്
ഇതിനെതിരെ പ്രതികരിച്ച നടൻ ജോജുവിന്റെ വാഹനം അടിച്ചു തകർത്ത് അയാളെ നടുറോഡിൽ തടഞ്ഞു വെയ്ക്കുകയും അയാൾക്കെതിരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരിക്കുന്നു’, സോഷ്യൽ മീഡിയ വിമർശിക്കുന്നു.

‘പെട്രോൾ വില നിയന്ത്രണാവകാശം സ്വകാര്യവത്ക്കരിച്ച പാർട്ടിയുടെ പ്രവർത്തകരാണ് നടുറോഡിൽ ഈ തോന്ന്യാസം കാണിക്കുന്നത്’, എന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button