ബേക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഫര്‍ഹാന്‍ (20) ആണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പൊലീസ് വാഹനത്തില്‍ പ്രതിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ പെരിയയില്‍ വച്ചായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആലപ്പുഴയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ഫര്‍ഹാനെതിരെയുള്ള അറസ്റ്റ്. ആലപ്പുഴയില്‍ നിന്നും നീര്‍ച്ചാലില്‍ എത്തിയ പൊലീസ് സംഘം ഞായറാഴ്ച ഉച്ചയോടെ ഫര്‍ഹാനെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് വാഹനത്തില്‍ ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പെരിയയില്‍ വാഹനം നിര്‍ത്തി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം പൊലീസ് വാഹനത്തിലേക്ക് കയറുന്നതിനിടയില്‍ പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് ഇയാളെ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായില്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments