കൊല്ലം: ഓൺലൈൻ തട്ടിപ്പിന് ഇരയായ തട്ടുകടയുടമ ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചലില്‍ കണ്ണങ്കോട് മേനാച്ചേരി വീട്ടില്‍ ദേവസ്യയാണ് തൂങ്ങി മരിച്ചത്. മാസം തോറും വലിയ തുക അക്കൗണ്ടില്‍ വരും എന്ന വാഗ്ദാനം വിശ്വസിച്ച് 75000 രൂപ നൽകിയാണ് ദേവസ്യ ഓൺലൈൻ ബിസിനസിന് ചേർന്നത്.
Also Read:‘കുരച്ചു മടുത്തെങ്കില്‍ വിശ്രമിക്കു’: റോഷ്ന ആന്‍ റോയിക്കെതിരേ സൈബര്‍ ആക്രമണം
അഞ്ചലിൽ തട്ടുകട നടത്തി ഉപജീവനം കണ്ടെത്തുന്ന ദേവസ്യയെ കുളത്തുപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാക്കിയത്. വലിയ ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം. 75000 രൂപ വാങ്ങി ബിസിനസിൽ ചേർന്നതോടെ മൂവർ സംഘം ദേവസ്യയ്ക്ക് ധാരാളം പ്രതീക്ഷികൾ നൽകി. ആദ്യം ഒരു മാസം ദേവസ്യയുടെ ബാങ്ക് അക്കൗണ്ടില്‍ പണം ലഭിക്കുകയും ചെയ്തു.
എന്നാൽ കൂടുതൽ പേരെ ദേവസ്യ മുഖേന ചേർത്താൽ ലാഭം ഇരട്ടിക്കുമെന്ന വാക്ക് വിശ്വസിച്ച് ഏഴ് പേരെ ദേവസ്യ ഓണ്‍ലൈന്‍ ബിസിനസില്‍ ചേര്‍ത്തു. ഇവരില്‍ നിന്ന് 75000 രൂപ വാങ്ങി തട്ടിപ്പ് സംഘത്തെ ഏല്‍പ്പിച്ചു. മാസം തോറും വലിയ തുക ലഭിക്കും എന്നായിരുന്നു ഇവര്‍ക്കും ദേവസ്യ നല്‍കിയ വാഗ്ദാനം. അക്കൗണ്ടില്‍ പണം വരാതായതോടെ ഇവര്‍ നിരന്തരം ദേവസിയുടെ വീട്ടിലെത്തി. നല്‍കിയ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം തട്ടിപ്പ് നടത്തിയ സംഘത്തെ അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും പണം തിരികെ നല്‍കില്ലെന്നും പറഞ്ഞു. ഇതില്‍ മനംനെന്താണ് ദേവസ്യ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചതെന്ന് ഭാര്യ ലിസി പറയുന്നു. തട്ടിപ്പ് സംഘത്തിനെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.
അതേസമയം, ലോക്ഡൗൺ കാലത്ത് ധാരാളം ഓൺലൈൻ തട്ടിപ്പുകളാണ് കേരളത്തിൽ അരങ്ങേറിയിട്ടുള്ളത്. ഇപ്പോഴും സമാന തട്ടിപ്പുകൾ വ്യത്യസ്ത രീതികളിൽ വീണ്ടും നമുക്കിടയിൽ തുടരുന്നുണ്ട്.
Post Your Comments