കൊച്ചി: ജോജുവിന് പിന്തുണയുമായി എത്തിയ നടി റോഷ്ന ആന്‍ റോയിക്കെതിരേ സൈബര്‍ ആക്രമണം. ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ പ്രതിഷേധവുമായി എത്തിയ ജോജുവിനെ പിന്തുണച്ച് റോഷ്ന കുറിപ്പ് പങ്കുവച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റോഷ്ന പിന്തുണയുമായി എത്തിയത്. എന്നാല്‍ തന്റെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് റോഷ്ന.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ന്യായികരിക്കാന്‍ പറ്റുന്നതിനെ 100 അല്ല 1000തവണയും ന്യായികരിക്കുക തന്നെ ചെയ്യും!!!
സാധാരക്കാര്‍ക്ക് വേണ്ടി , അതും പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന പെട്രോള്‍ വില വര്‍ധനവിനെതിരെ , പാവപ്പെട്ട ആള്‍ക്കാരെ തന്നെ തടഞ്ഞു വെച്ച് വേണം ഉപരോദനം ഉണ്ടാക്കാന്‍….
കഴിവുകേട് ഒരു അലങ്കാരമെന്നു കരുതുന്ന ഏമാന്മാരോട് വെറും പുച്ഛം
എഴുതിയ ഒരു വാക്കുകളും പിശക് പറ്റിയിട്ടില്ല…. ഒന്നും മാറ്റി പറയുകേം ഇല്ല
ആലുവ മുതല്‍ കളമശ്ശേരി വരെ യാത്ര ചെയ്യുന്ന ഞാന്‍ ….
Read Also: പതിനായിരത്തോളം കോടി രൂപ മുതല്‍മുടക്ക് വരുന്ന സമഗ്ര മാസ്റ്റര്‍പ്ലാനുമായി പിണറായി സർക്കാർ
വഴിയേ പോകുമ്പോ തെരുവുപട്ടികള്‍ ചെലപ്പോ വണ്ടിക്കു പുറകെ വന്നു കോരച്ചേച്ചും കൊറച്ചു നേരം ഓടും, അതിനു മടുക്കുമ്പോ നിര്‍ത്തിക്കോളും കൊരച്ചോണ്ട് വരുന്ന പട്ടിയെ കാറില്‍ കേറ്റി കളമശ്ശേരിക്ക് കൊണ്ടോവാന്‍ മുതിരാറില്ല…. അതോണ്ട് കുരച്ചു മടുത്തെങ്കില്‍ വിശ്രമിക്കു… എനിക്കു. കളമശ്ശേരി വരെ പോകണം
#ജോജുജോര്‍ജ്
Post Your Comments