മുംബൈ: നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വീണ്ടും കടന്നാക്രമണവുമായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. അനധികൃത മാര്‍ഗത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് സമീറിനെതിരെ നവാബ് മാലികിന്റെ ആരോപണം. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് കഴിയാത്ത വിധത്തില്‍ അത്യാഢംബരത്തിലാണ് വാങ്കഡെയുടെ ജീവിതമെന്ന് മാലിക് ആരോപിച്ചു.
Read Also : ദേശീയപാതയിൽ വഴിമുടക്കി പ്രതിഷേധം: 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്
‘വാങ്കഡെ ധരിക്കുന്ന പാന്റ്സിന് ലക്ഷം രൂപ വിലയുണ്ട്. എഴുപതിനായിരം രൂപയുടെ ഷര്‍ട്ടാണ് ഇടുന്നത്. വാച്ചിന് അന്‍പതു ലക്ഷം രൂപ വരെ വിലയുണ്ട്’ – മാലിക് പറഞ്ഞു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരത്തില്‍ ആഢംബര ജീവിതം നയിക്കാനാവുകയെന്ന് മാലിക് ചോദിച്ചു.
ആളുകളെ തെറ്റായി കേസില്‍ പെടുത്തി കോടികള്‍ വാങ്ങിയെടുക്കുകയാണ് വാങ്കഡെ ചെയ്യുന്നത്. ഇതു ചെയ്യാനായി വാങ്കഡെയ്ക്ക് സ്വകാര്യ സംഘം തന്നെയുണ്ടെന്നും മാലിക് ആരോപിച്ചു.
Post Your Comments