മുംബൈ: മുംബൈ സ്ഫോടന പരമ്പരയുള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയില്‍ കഴിയുന്നതായി മൊഴി. ഇന്ത്യയിലെ ബന്ധുക്കള്‍ക്ക് എല്ലാ മാസവും ദാവൂദ് പത്തു ലക്ഷം രൂപ വീതം നല്‍കുന്നുണ്ടെന്നും മൊഴിയിലുണ്ട്.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെതിരേയുള്ള പണത്തട്ടിപ്പുകേസിലെ സാക്ഷികളായ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകന് അലിഷാ പാര്‍ക്കര്‍, ഖാലിദ് ഉസ്മാന് ഷെയ്ക്ക് എന്നിവരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന എന്‍ സി പി നേതാവായ മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരി 23 നാണ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
Post Your Comments