കൊച്ചി: കോതമംഗലത്ത് ദന്തൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മാനസ കൊലക്കേസിൽ പ്രത്യേക അന്വേഷണ സംഘം കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
Also Read : പതിമൂന്നുകാരി മൂന്നു മാസം ഗര്‍ഭിണി: പ്രതിയായ രണ്ടാനച്ഛനെ പൊലീസ് പിടികൂടി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രാഖിൽ (32)ആണ് ഒന്നാം പ്രതി. ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂർ ഇടചൊവ്വ സ്വദേശി ആദിത്യനാണ് കേസിൽ രണ്ടാം പ്രതി. തോക്കു കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ (22) ഇടനിലക്കാരനായ മനിഷ് കുമാർ വെർമ (21) എന്നിവരാണ് മറ്റു രണ്ടു പ്രതികൾ.
ജൂലൈ 30 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രാഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്നാം പ്രതി ആത്മഹത്യ ചെയ്തെങ്കിലും പഴുതടച്ചാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
Post Your Comments