Latest NewsNewsIndia

ആര്യനെ ‘നന്നാക്കാൻ’ ലൈഫ് കോച്ച്? ജയിൽ ജീവിതം ആര്യന്റെ മാനസിക നിലയെ ബാധിക്കുമെന്ന് ഷാരൂഖിനും ഗൗരിക്കും ഭയം

ആഡംബരകപ്പലിൽ വെച്ച് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആര്യൻ ഖാനെ തിരികെ സന്തോഷത്തിലേക്ക് കൊണ്ടുവരാൻ പുതിയ പദ്ധതികളുമായി ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇരുപത്തിയൊന്ന് ദിവസത്തെ ആര്യന്റെ ജയിൽ വാസം അവന്റെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടാകുമെന്നും അതിനാൽ മാനസികമായ സന്തോഷത്തിലേക്ക് ആര്യൻ തിരിച്ച് കൊണ്ടുവരിക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. ഇതിനായി ആര്യന് ലൈഫ് കോച്ചിനെ ഏർപ്പെടുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.

Also Read:‘കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കും‘: നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബോറിസ് ജോൺസൺ

ലൈഫ് കോച്ചിനെ വെക്കുക, പേഴ്‌സണല്‍ ഗുരുവിനെ നിയമിക്കുക, കൗണ്‍സിലിംഗ് സെഷനുകള്‍ നല്‍കുക തുടങ്ങിയവയാണ് ഷാരൂഖും ഗൗരിയും മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ട്. നിലവിലെ വിവാദങ്ങള്‍ ആര്യനെ ആഴത്തില്‍ ബാധിച്ചേക്കുമെന്ന് ഷാരൂഖിനും ഗൗരിക്കും ആശങ്കയുണ്ടെന്നും ആയതിനാൽ ആര്യനെ തിരികെ ജീവിതത്തിലേക് കൊണ്ടുവരാൻ ലൈഫ് കോച്ചിനെ നിയമിക്കുമെന്നാണ് ഷാരൂറിന്റെ ഒരു കുടുംബ സുഹൃത്ത് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്.

‘ചെറുപ്പം തൊട്ടെ ആര്യന്‍ ഉള്‍വലിഞ്ഞ പ്രകൃതക്കാരനാണ്. മാതാപിതാക്കളുടെ താരപ്രഭയിലാണ് ജീവിതമെങ്കിലും ലൈം ലൈറ്റില്‍ നിന്ന് മാറി നില്‍ക്കാനാണ് ആര്യന്‍ താല്‍പര്യപ്പെട്ടിരുന്നത്. വീట്ടിലെന്തെങ്കിലും ആഘോഷ നടക്കുമ്പോള്‍ പോലും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറ്റും ആര്യനെ നിര്‍ബന്ധിക്കേണ്ടിയിരുന്നു. ഇങ്ങനെയൊരു യുവാവിന് പൊടുന്നനെ വന്ന വിവാദങ്ങള്‍ താങ്ങാന്‍ കഴിയുന്നതല്ല. ചെറുപ്പം തൊട്ട് അറിയാവുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ആര്യനെ മന്നത്തിലെത്തി കാണുന്നത്’, സുഹൃത്ത് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button