Latest NewsCinemaNewsIndiaBollywoodEntertainmentMovie Gossips

‘പെങ്ങളെ ഉപേക്ഷിച്ച് പോകണം’: ഷാരൂഖ് ഖാന് നേരെ തോക്ക് ചൂണ്ടി ഭീഷണിയുമായി ഗൗരിയുടെ സഹോദരന്‍

മുംബൈ: പ്രേക്ഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താര ദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഗോഡ്ഫാദർമാരുടെ പിന്തുണയില്ലാതെയാണ് ഷാരൂഖ് ബോളിവുഡിലെത്തിയതും സൂപ്പർ താരമായി വളർന്നതും. താരത്തിന്റെ തുടർന്നുള്ള വളര്‍ച്ചയിൽ ഗൗരിയുടെ സാന്നിധ്യം ഏറെ വലുതായിരുന്നു. ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയായ ഗൗരി ഇന്റീരിയര്‍ ഡിസൈനര്‍ എന്ന നിലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തി കൂടിയാണ്.

എന്നാൽ, ഷാരൂഖ് ഖാനുമായുള്ള വിവാഹത്തിന് ഗൗരിയുടെ കുടുംബം എതിരായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ഷാരൂഖുമായുള്ള വിവാഹത്തിനെ കുടുംബത്തെക്കൊണ്ട് ഗൗരി സമ്മതം മൂളിക്കുന്നത്. മതപരമായും സാമ്പത്തികപരമായും ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. വിവാഹം കഴിക്കുമ്പോള്‍ ഷാരൂഖ് ഖാൻ ബോളിവുഡില്‍ അരങ്ങേറിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് ഗൗരിയുടെ കുടുംബം എതിരായിരുന്നു.

ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍ പിഴ എന്നെഴുതിയ ഹരീഷിന് വയലാര്‍ അവാര്‍ഡ് കൊടുത്തത് ഖേദകരം: അഞ്ജു പ്രഭീഷ് എഴുതുന്നു

ഗൗരിയുടെ സഹോദരന്‍ വിക്രാന്ത് ഷാരൂഖ് ഖാനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക വരെ ചെയ്തിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു ഗൗരിയുടെ സഹോദരൻ വിക്രാന്ത്. വിക്രാന്ത് ഷാരൂഖിനെ തോക്ക് ചൂണ്ടി പേടിപ്പിക്കാന്‍ നോക്കിയെങ്കിലും ഷാരൂഖ് ഖാന്‍ ഭയന്നില്ല. ഷാരൂഖ് ഖാന്റെ ജീവിതകഥ പറയുന്ന പുസ്തകത്തിലാണ് വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button