Latest NewsKeralaNewsIndia

പിആർ ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം

ഈ മാസം 13ന് പുരസ്കാരം സമ്മാനിക്കും

ഡൽഹി: ടോക്കിയോ ഒളിംപിക്സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി കുമാർ ദഹിയ, ബോക്സിങ്ങിൽ വെങ്കലം നേടിയ ലവ്‌ലിന ബോൾഗൊഹെയിൻ എന്നിവർക്കും പുരസ്കാരം ലഭിച്ചു. ആകെ 12 പേർക്കാണ് പുരസ്കാരം ലഭിച്ചത്. ഈ മാസം 13ന് പുരസ്കാരം സമ്മാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button