Latest NewsIndiaSports

മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം :സാജന്‍ പ്രകാശിന് അർജുന അവാർഡ്

കേന്ദ്ര കായിക മന്ത്രാലായമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

ന്യൂദല്‍ഹി : കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാക്കറിനും ചെസ് ലോക ചാമ്പ്യന്‍ ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം. കേന്ദ്ര കായിക മന്ത്രാലായമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മനു ഭാക്കര്‍, ഡി ഗുകേഷ്, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, പാരാലിംപ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന. 17 പാരാ അത്ലറ്റുകള്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും നല്‍കും. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് അടക്കമുള്ളവര്‍ക്കാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായത്.

ഈ മാസം 17ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
മനു ഭാക്കറിന്റെ ഖേല്‍രത്ന സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നിരുന്നു. ഭാക്കറിനെ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്നു ഒഴിവാക്കി എന്നതടക്കമുള്ള ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button