കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോജു അസഭ്യം പറഞ്ഞുവെന്ന് ഷിയാസ് ആവര്‍ത്തിച്ചു.
ജോജുവിന്റെ വാഹനത്തിന് കേടുപറ്റിയപ്പോള്‍ കേസെടുത്തു. എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകളെ തട്ടിയിടുന്നത് കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുറകില്‍ കൂടിയാണ് ജോജു വന്നതെന്നും ക്യാമറ മുഴുവന്‍ പാലത്തിനോട് അടുപ്പിച്ചായിരുന്നു നിന്നിരുന്നതെന്നും ഷിയാസ് പറഞ്ഞു.
കീമോ തെറാപ്പിക്ക് പോകാന്‍ ആംബുലന്‍സില്‍ കിടക്കുന്ന ആളുണ്ടെന്നാണ് ജോജു പറഞ്ഞത്. അങ്ങനെയൊരു സംഭവമേ അവിടെയില്ലായിരുന്നെന്ന് ഷിയാസ് പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവരെ പോലെ തുണിയും മടക്കി കുത്തിയാണ് സ്ത്രീകള്‍ അടക്കമുള്ള സ്ഥലത്തേക്ക് ജോജു വന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments