KottayamLatest NewsKeralaNattuvarthaNews

ജോഷി – ജോജു ജോർജ് സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി പാലാ നഗരസഭ

കോട്ടയം: ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി പാലാ നഗരസഭ. സിനിമയുടെ ചിത്രീകരണത്തിനായി പാലാ ജയിലിന്റെ ബോര്‍ഡ് മാറ്റിയതും ഗതാഗത തടസമുണ്ടാക്കി ചിത്രീകരണം നടത്തുന്നതുമാണ് പരാതിക്കിടയാക്കിയത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ആര്‍ഡിഒയോട് വിശദീകരണം തേടി.

പാലാ നഗരസഭ ചെയര്‍പഴ്സന്‍ ജോസിന്‍ ബിനോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആര്‍ഡിഒയുടെ വിശദീകരണം തേടിയത്. സംഭവം അന്വേഷിക്കാന്‍ ആര്‍ഡിഒ തഹസില്‍ദാരെ ചുമതലപ്പെടുത്തി.

ലഹരി ആരും വായില്‍ കുത്തിക്കയറ്റിയതല്ല, മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല: ടിനി ടോമിനെതിരെ ധ്യാന്‍ ശ്രീനിവാസൻ

വാഗമണ്‍ വെള്ളികുളം പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പാലാ ജയിലിനു മുന്നിലും സമീപത്തെ റോഡിലുമായി ചിത്രീകരണം നടത്താന്‍ പാലാ നഗരസഭ അനുമതി നല്‍കിയിരുന്നു. സ്പെഷല്‍ കൗണ്‍സില്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു അനുമതി. എന്നാൽ, ഗതാഗത കുരുക്ക് അതിരൂക്ഷമായതോടെ നഗരസഭ ചിത്രീകരണത്തിനെതിരെ തിരിയുകയായിരുന്നു.
സിനിമാ ചിത്രീകരണത്തിന്റെ സാമഗ്രികളും വാഹനങ്ങളും ഇടുങ്ങിയ റോഡിലേക്ക് എത്തിയതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസം ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button