തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്‌ടാവ് ജോൺ ബ്രിട്ടാസ് എം പിയുടെ ഫേസ്‌ബുക്ക് കുറിപ്പിന് നേരെ സൈബർ ആക്രമണം. മഹാനായ മാരാർജി ജയിലിൽ കഴിയവെ സഹ തടവുകാരായ മുസ്ലിങ്ങൾകക് നമസ്‌കരിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയിരുന്നു എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ കുറിപ്പ്. ‘മാരാർ മനുഷ്യപ്പറ്റിന്റെ എന്തോ ഒന്ന്! എന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ബ്രിട്ടാസിന്റെ മാരാർ പ്രശംസ.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണൻ രചിച്ച പുസ്തകം ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.ആ പുസ്തക പ്രകാശന ചടങ്ങിൽ ഞാൻപങ്കെടുത്തതിനെ കുറിച്ച് ചില കോണുകളിൽ നിന്നുയരുന്ന പരാമർശം എന്റെ ശ്രദ്ധയിൽപെട്ടു.
കണ്ണൂർ ജയിലിൽ കിടന്ന വേളയിൽ മുസ്ലിം തടവുകാർക്ക് കെ ജി മാരാർ നിസ്കരിക്കാൻ സൗകര്യം ചെയ്തു കൊടുത്തതിനെക്കുറിച്ച് ഞാൻ പറഞ്ഞതായ കാര്യം ചിലർ എഫ് ബി പോസ്റ്റീൽ ഉദ്ധരിക്കുന്നുണ്ട്. ഞാൻ എന്താണ് പറഞ്ഞത് ? “കെ ജി മാരാർ കണ്ണൂർ ജയിലിൽ കിടന്നപ്പോൾ മുസ്ലിം തടവുകാരോട് സ്നേഹത്തോടെ പെരുമാറിയെന്നും പ്രാർത്ഥനക്കുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നും ഒ രാജഗോപാൽ എന്നോട് പറയുകയായിരുന്നു.എനിക്ക് മാരാരെ വലിയ പരിചയമില്ല.കേട്ടും വായിച്ചുമുള്ള അറിവ് മാത്രമേയുള്ളൂ.രാജഗോപാൽ പറഞ്ഞത് ശരിയാണെങ്കിൽ അത്തരത്തിലുള്ള സഹിഷ്ണത മാരാരുടെ പിന്മുറക്കാർ ഇന്ന് വെച്ച് പുലർത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നു” ഇതിൻറെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാതെ തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു വാചകം വെച്ച് പുതിയൊരു തിരക്കഥ ആർക്ക് വേണ്ടിയാണ് ?
Read Also: മാനസ വധക്കേസ്: രഖില്‍ ഒന്നാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ചു
ലീഗ് കോൺഗ്രസ് ബിജെപി പ്രവർത്തകർക്ക് പരാതിയുണ്ടാകാൻ ഒട്ടേറെ കാരണങ്ങൾ ഉണ്ട്.ആ വേദിയിലെ എന്റെ പ്രതിപാദനം ഈ കക്ഷികൾ തമ്മിലുള്ള അവിശുദ്ധ ബന്ധത്തെകുറിച്ചായിരുന്നു.ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെ ചരിത്രത്തിന്റെ യഥാർത്ഥ ഏടുകൾ എന്താണെന്ന് ഓർമിപ്പിക്കുകയും ചെയ്തു.അയ്യോ !!ബ്രിട്ടാസ് സംഘ് പരിവാർ വേദിയിൽ,എന്ത് കഥ!!എന്നൊക്കെ ചോദിച്ച് ദുഷ്ടലാക്കോടെ ‘വർത്തമാനകാല’ത്തെ വളച്ചൊടിക്കുന്നവർ സദയം കേട്ടാലും സംഭാഷണത്തിലെ ചില പ്രസക്ത ഭാഗങ്ങൾ (ബാബറി മസ്ജിദ് തകർത്തത് ,ഗുജറാത്ത് കലാപം,എണ്ണമറ്റ വർഗീയ അസ്വാസ്ഥ്യങ്ങൾ എന്നിങ്ങനെ മൂന്ന് പതിറ്റാണ്ടു കാലം സംഘപരിവാറിന്റെ ഹീനമായ രാഷ്ട്രീയത്തെ ആർജ്ജവത്തോടെയും തന്റേടത്തോടെയും അനാവരണം ചെയ്ത എനിക്ക് ചിലർ ക്ലസ്സെടുത്തുതരാൻ മുതിർന്നപ്പോൾ അതിനെ എന്ത് വിളിക്കണം?!)
Post Your Comments