മംഗളൂരു: രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഉപ്പുവെള്ളം ശേഖരിച്ച ടാങ്കില്‍ മുക്കി വച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ ചന്ദന്‍ (38) ആണ് പൊലീസിന്റെ പിടിയിലായത്. കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ ഞായറാഴ്ച മാതാപിതാക്കള്‍ ജോലിയ്ക്ക് പോയ സമയത്തായിരുന്നു സംഭവം.
ചന്ദനൊപ്പം കുട്ടിയെ കണ്ടതായി സമീപത്തെ തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉണക്കമീന്‍ ഉണ്ടാക്കുന്ന ജോലിയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ ചെയ്തിരുന്നത്. ഇതിനായി ഉപ്പുവെള്ളം ശേഖരിച്ച് വയ്ക്കാനായി വീട്ടില്‍ ടാങ്ക് ഉണ്ടായിരുന്നു. ഈ ടാങ്കിനുള്ളിയാണ് കുട്ടിയെ പ്രതി മുക്കി വച്ചത്.
Read Also : സിയാല്‍ എഴുത്തുപരീക്ഷ ഡിസംബര്‍ 12ന്, സമ്മതപത്രം നവംബര്‍ 15ന് മുമ്പ് നല്‍കണം
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടാങ്കില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിയിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
Post Your Comments