ദോഹ: സാവിയെ പരിശീലകനായി വേണമെങ്കിൽ ബാഴ്സലോണ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഖത്തർ ക്ലബായ അൽ സാദ്. സാവിക്ക് അൽ സാദിൽ ഇനിയും രണ്ടു വർഷത്തെ കരാർ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമെ പരിശീലകനെ വിട്ടു തരൂ എന്നാണ് അൽ സാദ് നിലപാട്. ബാഴ്സലോണ ഈ തുക നൽകാൻ തയ്യാറായേക്കില്ല. സാവി തന്നെ ഈ തുക നൽകി അൽ സാദ് വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബാഴ്സലോണ മാനേജ്മെന്റ് ദോഹയിൽ എത്തി ചർച്ചകൾ നടത്തിയാൽ മാത്രമെ ഇതിൽ ഒരു തീരുമാനമാവുകയുള്ളൂ. ലപോർടയും റാഫാ യുസ്റ്റെയും ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം ഖത്തറിലേക്ക് യാത്ര തിരിക്കും. ഈ ഇന്റർനാഷണൽ ബ്രേക്കിന്റെ സമയത്ത് സാവിയുടെ പരിശീലകനായുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.
Read Also:- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
മുന്‍പ് പരിശീലക സ്ഥാനത്തേക്ക് വരുമെന്ന വാര്‍ത്തകള്‍ സാവി നിഷേധിച്ചെങ്കിലും ഇപ്പോള്‍ ബാഴ്സ ഇതിഹാസത്തിന് ക്യാമ്പ് നൗവില്‍ പരിശീലകനാവാന്‍ താല്പര്യമുണ്ട്. പെപ് ഗാര്‍ഡിയോളയുടെ ഐതിഹാസികമായ ബാഴ്സലോണ ടീമില്‍ മധ്യനിര ഭരിച്ചിരുന്ന സാവി ക്യാമ്പ് നൗവില്‍ തിരിച്ചെത്തുന്നത് ആരാധകര്‍ക്കിടയില്‍ ആവേശമുണര്‍ത്തിയിട്ടുണ്ട്.
Post Your Comments