രാജസ്ഥാൻ: ഭരത്പൂരിൽ പതിന്നാല് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് ജഡ്ജിയെ സസ്‌പെൻഡ് ചെയ്തു. ജഡ്ജിയുടെ മറ്റ് രണ്ട് ജീവനക്കാരും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കുറ്റകൃത്യം പുറത്തായതോടെ ജഡ്ജി കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന കേസിലെ പ്രത്യേക ജഡ്ജിയായ ജഡ്ജി ജിതേന്ദ്ര സിംഗ് ഗുലിയക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തെ തുടർന്ന് ഹൈക്കോടതി ഭരണകൂടം കുറ്റാരോപിതനായ ജഡ്ജിയെയും കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ജഡ്ജി കുട്ടിയോടും കുടുംബത്തോടും മാപ്പ് പറയുന്നത് ഉൾപ്പെടെ രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരം: അവസാന തീയതി നവംബര്‍ 10
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൺകുട്ടിയും ജഡ്ജിയും ടെന്നീസ് ഗ്രൗണ്ടിൽ വച്ചാണ് കണ്ടുമുട്ടിയത്. അവിടെ നിന്ന് കുട്ടിയെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഗുലിയയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരും ഒരു മാസത്തോളം വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ആരോടും ഒന്നും പറയരുതെന്ന് ഇവർ കുട്ടിയുടെ മേൽ സമ്മർദ്ദം ചെലുത്തി.
അതേസമയം ശരീര ഭാഗങ്ങളിൽ കഠിനമായ വേദന തുടങ്ങിയതോടെ കുട്ടി മാതാവിനോട് സംഭവം വ്യക്തമാക്കി. തുടർന്ന് മാതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ, പരാതിയെ തുടർന്ന് ജഡ്ജി കുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ഇതെല്ലാം കുട്ടിയുടെ അമ്മയോടും ആവർത്തിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഭരത്പൂരിലെ മഥുര ഗേറ്റ് പോലീസ് ജഡ്ജിക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കയാണ്. സംഭവം വിവാദമായതോടെ നീതിയുക്തമായ അന്വേഷണത്തിന് ചൈൽഡ് കമ്മീഷൻ ചെയർമാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Post Your Comments