ഷാർജ: അമിത വേഗത്തിൽ വാഹനമോടിച്ച നാലു പേരെ പിന്തുടർന്ന് പിടികൂടി പോലീസ്. ട്രാഫിക് പട്രോളിംഗിൽ നിന്ന് രക്ഷപ്പെടാൻ അമിത വേഗതയിൽ വാഹനമോടിച്ച നാലു പേരെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയിരിക്കുകയാണിവരെന്ന് പോലീസ് അറിയിച്ചു.
വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് മേഖലയിലേക്കെത്തിയത്. എന്നാൽ പോലീസിനെ കണ്ട ഇവർ വീണ്ടും വാഹനത്തിന് വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പോലീസ് കൺട്രോൾ റൂം സ്മാർട് ക്യാമറകളും മറ്റ് ട്രാഫിക് സംവിധാനങ്ങളും ഉപയോഗിച്ചാണ് പോലീസ് വാഹനങ്ങൾ പിടികൂടിയത്. ഡ്രൈവർമാരെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായും ഷാർജ പോലീസ് വ്യക്തമാക്കി. വാഹനമോടിക്കുന്നവർ എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതവേഗതയെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
Read Also: വി.ഡി സതീശന്‍ എന്ന നേതാവില്‍ നിന്ന് ഇത്തരം പ്രാകൃതമായ സമരമുറകള്‍ അല്ല കേരളം പ്രതീക്ഷിക്കുന്നത്
Post Your Comments