Latest NewsJobs & VacanciesEducationCareerEducation & Career

സോഷ്യല്‍ ഡിഫന്‍സില്‍ ഇന്റേണ്‍ഷിപ്പിന് അവസരം, അപേക്ഷിക്കാം

ആവശ്യകതയ്ക്കനുസരിച്ച് വര്‍ഷം മുഴുവന്‍ അപേക്ഷ സ്വീകരിക്കും.

കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. നാല് ആഴ്ചയും പരമാവധി മൂന്നു മാസവുമാണ് ഇന്റേണ്‍ഷിപ്പ്. സീനിയര്‍ സിറ്റിസണ്‍സ് കെയര്‍, ഡ്രഗ് അബ്യൂസ് പ്രിവെന്‍ഷന്‍, മറ്റ് സോഷ്യല്‍ ഡിഫന്‍സ് പ്രശ്‌നങ്ങള്‍ എന്നീ മേഖലകളിലാണ് ഇന്റേണ്‍ഷിപ്പ്.

ബിരുദം, ബിരുദാനന്തര ബിരുദം നേടിയവര്‍ റിസര്‍ച്ച് സ്‌കോളര്‍മാര്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രപ്പോളജി, ലോ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ സാമൂഹികശാസ്ത്ര മേഖലകളില്‍ നിന്ന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ആവശ്യകതയ്ക്കനുസരിച്ച് വര്‍ഷം മുഴുവന്‍ അപേക്ഷ സ്വീകരിക്കും.

Read Also : ടാര്‍ചെയ്ത റോഡിന്റെ നടുവില്‍ 21 വൈദ്യുതി പോസ്റ്റുകള്‍:പോസ്റ്റ് മാറ്റാനുള്ള തുക അനുവദിച്ചില്ലെന്ന് വാദം,ഇടപെട്ട് മന്ത്രി

ഓരോ മാസവും 25ാം തീയതി വരെ ലഭിക്കുന്ന അപേക്ഷകള്‍ തുടര്‍ മാസത്തെ ഇന്റേണ്‍ഷിപ്പിനായി പരിഗണിക്കും. ഒരാള്‍ക്ക് ഒരു അക്കാദമിക് വര്‍ഷത്തില്‍ ഒരു അപേക്ഷ മാത്രമേ നല്‍കാന്‍ കഴിയൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രവേശനം നേടുമ്പോള്‍ അവരുടെ സ്ഥാപനം/കോളേജ് നല്‍കുന്ന റെക്കമന്‍ഡേഷന്‍ കത്ത് ഹാജരാക്കണം. ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിലെ വാക്ചാതുര്യം അഭികാമ്യമാണ്. അപേക്ഷ nisd.gov.in/internship.html വഴി നല്‍കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button