Latest NewsNewsTechnology

കുറഞ്ഞ വിലയിൽ സ്മാര്‍ട്ട് ടിവികളുമായി കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ

മുംബൈ: കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ, ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കി. ഈ ടിവികളുടെ വ്യക്തിഗത വില കാര്‍ബണ്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ടിവികള്‍ 7990 രൂപയില്‍ ആരംഭിക്കുമെന്നാണ് സൂചന. സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ കാര്‍ബണ്‍ ഇന്ത്യയിലെ ടിവി വിപണിയിലേക്ക് ചുവടുവെക്കുകയാണ്.

ബജറ്റ്, ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നതിന് പേരുകേട്ട കമ്പനി ഇപ്പോള്‍ ഇന്ത്യയില്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ മിതമായ നിരക്കില്‍ നിര്‍മ്മിക്കും. പുതിയ ‘മെയ്ഡ് ഇന്‍ ഇന്ത്യ’, ‘മെയ്ഡ് ഫോര്‍ ഇന്ത്യ’ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികള്‍, എല്‍ഇഡി ടിവികള്‍ എന്നിവ പുറത്തിറക്കുന്നതിലൂടെ സ്മാര്‍ട്ട് ടിവി സെഗ്മെന്റിനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചു. ഈ പുതിയ ശ്രേണിയിലുള്ള സ്മാര്‍ട്ട് ടിവികളുടെ വില്‍പ്പനയ്ക്കായി കമ്പനി റിലയന്‍സ് ഡിജിറ്റലുമായി സഹകരിക്കും.

Read Also:- ഇന്ത്യ വിപണി കീഴടക്കാനൊരുങ്ങി സ്‌കോഡ സ്ലാവിയ!

കാര്‍ബണ്‍ വ്യത്യസ്ത വലുപ്പത്തിലുള്ള ടിവികള്‍ പുറത്തിറക്കും. ഈ എല്‍ഇഡി ടിവി ശ്രേണിയില്‍ മൂന്ന് മോഡലുകള്‍ ഉള്‍പ്പെടുന്നു- KJW39SKHD, KJW32SKHD (Bezel-less Design) & KJWY32SKHD, കൂടാതെ എല്‍ഇഡി ടിവി ശ്രേണിയില്‍ ഉപഭോക്താക്കളുടെ വിനോദ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് KJW24NSHD & KJW32NSHD എന്നീ മോഡലുകളുണ്ട്. സ്മാര്‍ട്ട് ടിവികള്‍ ശക്തമായ ശബ്ദ സംവിധാനത്തോടുകൂടിയ ബെസല്‍-ലെസ് ഡിസൈന്‍ വാഗ്ദാനം ചെയ്യുന്നു. ടിവികളുടെ വ്യക്തിഗത വില കാര്‍ബണ്‍ വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button