വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ടിവിയായ വൺപ്ലസ് ടിവി 55 വൈ1എസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സ്മാർട്ട് ഫീച്ചറുകളാണ് ഇവയിൽ സജ്ജീകരിച്ചിരിക്കുന്നത്. മറ്റുള്ള മോഡലുകളിൽ നിന്നും വ്യത്യസ്ഥമായി സ്റ്റൈലിഷ് ഡിസൈനാണ് വൺപ്ലസ് ടിവി 55 വൈ1എസ് പ്രോയ്ക്ക് നൽകിയിട്ടുള്ളത്. മറ്റു പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
10 ബിറ്റ് കളർ ഡെപ്ത്തുള്ള 55 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് ടിവിക്ക് നൽകിയിരിക്കുന്നത്. 4കെ യുഎച്ച്ഡി പാനൽ ഉള്ളതിനാൽ മികവാർന്ന ദൃശ്യ മികവ് ലഭിക്കുന്നതാണ്. എച്ച്ഡിആർ10+, എച്ച്ഡിആർ10, എച്ച്എഫ്എൽ ഫോർമാറ്റ് കോംപാറ്റിബിലിറ്റി ഫീച്ചറുകളും ഡിസ്പ്ലേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാമാ എൻജിൻ സജ്ജീകരിച്ചിരിക്കുന്നതിനാൽ, ഉപയോക്താക്കൾക്ക് തത്സമയ ഇമേജ് ക്വാളിറ്റി ഒപ്റ്റിമൈസേഷൻ ആസ്വദിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്.
Also Read: വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ആൻഡ്രോയിഡ് ടിവി ഒഎസ് അടിസ്ഥാനമാക്കിയുള്ള ഓക്സിജൻപ്ലേ 2.0 ലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ സ്മാർട്ട് ടിവികളിൽ 24W വരെ ഔട്ട്പുട്ടുള്ള ഫുൾ റേഞ്ച് സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ്. ഇൻ, ആമസോൺ.ഇൻ, ഫ്ലിപ്കാർട്ട് എന്നിവ മുഖാന്തരം ഡിസംബർ 13 ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പനയ്ക്ക് എത്തുക. വൺപ്ലസ് ടിവി 55 വൈ1എസ് പ്രോ സ്മാർട്ട് ടിവിയുടെ ഇന്ത്യൻ വിപണി വില 39,999 രൂപയാണ്.
Post Your Comments