ErnakulamNattuvarthaLatest NewsKeralaNews

ജോജുവിനെ ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘം: നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കൊച്ചി: ഇന്ധന വിലവര്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും വാഹനനം തള്ളി തകർക്കുകയും ചെയ്ത കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ജോജുവിന്റെ പരാതിയില്‍ മരട് പോലീസ് ആണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്.

ടോണി ചമ്മിണി ഉള്‍പ്പെടുന്ന സംഘം വാഹനം തടയുകയും ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറയുയുകയുമായിരുന്നു. പ്രതികള്‍ക്കെതിരേ പിഡിപിപി ആക്ട് സെക്ഷന്‍ 5 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ഭാര്യയുടെ ചെരുപ്പില്‍ തട്ടി വീണ് എല്ലുകൾ ഒടിഞ്ഞു : ഭാര്യക്കെതിരെ കേസ് കൊടുത്ത് യുവാവ്, കോടതി വിധി ഇങ്ങനെ

പെട്രോള്‍ വിലവര്‍ധനവിനെതിരെ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിൽ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകൾ നീണ്ട സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് കൂടുതൽ ആളുകൾ ജോജുവിനൊപ്പം പ്രതിഷേധവുമായി രംഗത്ത് വന്നു.

ഇതോടെ സമരക്കാർ ജോജുവിന്റെ വാഹനം തകര്‍ക്കുകയും നടനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലുകൾ അക്രമികള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ജോജുവിന് നേരേ കൈയേറ്റശ്രമവുമുണ്ടായതിനെ തുടര്‍ന്ന് പോലീസുകാര്‍ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button