ഓഹിയോ: സാധാരണ മിക്ക വീട്ടിലും നടക്കാറുള്ള കാര്യമാണ് പാദരക്ഷകൾ അലക്ഷ്യമായി ഇടുന്നത്. എന്നാൽ ഇവിടെ ഒരു ഭര്‍ത്താവിനു ഭാര്യ അലക്ഷ്യമായി വലിച്ചെറിഞ്ഞ ചെരുപ്പില്‍ തട്ടി വീണു ഗുരുതരമായി പരിക്കേറ്റു. ആ ദേഷ്യത്തിന് അദ്ദേഹം ഭാര്യക്കു എതിരെ കേസ് കൊടുക്കുകയും ചെയ്തു. എന്നാല്‍, ആ കേസ് നിലനില്‍ക്കില്ലെന്ന് ഒടുവില്‍ കോടതി വിധിച്ചു. ഇതിന്റെ കാരണം ഇരുവരും വിവാഹിതരാണെന്നതാണ്. കൂടാതെ വിവാഹത്തിന് മുൻപായിരുന്നു ഈ സംഭവം.
അമേരിക്കയിലെ ഒഹിയോയില്‍ താമസിക്കുന്ന ജോണ്‍ വാള്‍വര്‍ത്താണ് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഭാര്യയുടെ ഷൂസില്‍ തട്ടി പടിയില്‍ നിന്ന് താഴേയ്ക്ക് വീണത്. ആ വീഴ്ചയില്‍ അദ്ദേഹത്തിന് ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു സംഭവം. അന്ന് അവരുടെ വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു. ക്ലീവ്‌ലാന്‍ഡിന്റെ വെസ്റ്റ് പാര്‍ക്ക് പരിസരത്തായിരുന്നു പ്രതിശ്രുതവധുവായിരുന്ന ജൂഡി ഖൗരിയുടെ വീട്. ഒരു ദിവസം അവര്‍ ഇരുവരും വണ്ടിയില്‍ അവളുടെ വീട്ടിലേയ്ക്ക് തിരിച്ചു.
വീട്ടിലെത്തിയ ശേഷം വാള്‍വര്‍ത്ത് കാറിലുണ്ടായിരുന്ന വിനീഗര്‍ കുപ്പികള്‍ നിറച്ച ഒരു പെട്ടി എടുത്ത് പിന്‍വാതിലിലൂടെ നടന്ന് ബേസ്മെന്‍റ്റിലേയ്ക്ക് ഇറങ്ങുകയായിരുന്നു. വഴിയില്‍ ജൂഡി ഉപേക്ഷിച്ച ഒരു ജോടി ഷൂസില്‍ തട്ടി അദ്ദേഹത്തിന്റെ കാല് വഴുതി. ബാലന്‍സ് നഷ്ടപ്പെട്ട അദ്ദേഹം കോണിപ്പടിയില്‍ നിന്ന് ഉരുണ്ട് താഴെ വീണു. തുടര്‍ന്ന് നിരവധി എല്ലുകള്‍ ഒടിഞ്ഞു. ഒടുവില്‍ ചികിത്സക്കായി 60 ലക്ഷത്തോളം രൂപ മുടക്കേണ്ടി വന്നു. ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ 14 ലക്ഷം രൂപയുടെ നഷ്ടവും അദ്ദേഹം നേരിട്ടു. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ജോണിന് മാസങ്ങള്‍ വേണ്ടിവന്നു.
കോടതി രേഖകള്‍ അനുസരിച്ച്, അദ്ദേഹത്തിന് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. അപകടത്തിന് ശേഷം മാസങ്ങളോളം ഫിസിക്കല്‍ തെറാപ്പിക്ക് വിധേയനായി. ഇതിനെല്ലാം ശേഷം 2019 ഒക്ടോബറില്‍, അയാള്‍ തന്റെ അഭിഭാഷകന്റെ സഹായത്തോടെ ജൂഡിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. വീട്ടില്‍ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന് അവളെ കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം താന്‍ ഷൂസ് പതിവായി പിന്‍വാതില്‍ക്കലാണ് വയ്ക്കാറുള്ളതെന്നും, അതിനെക്കുറിച്ച് തന്റെ പ്രതിശ്രുത വരന് മുന്നറിയിപ്പ് നല്‍കാന്‍ വിട്ടുപോയെന്നും ജൂഡി പറഞ്ഞു.
ശ്രദ്ധിച്ച് നടന്നാല്‍ വീഴില്ലായിരുന്നെന്നും ജൂഡിയുടെ അഭിഭാഷകന്‍ പ്രസ്താവിച്ചു. മൂന്ന് ജഡ്ജിമാരുടെ പാനല്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി, ജോണിന്റെ കേസ് തള്ളി. ഈ സംഭവത്തെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ കാര്യം ഈ കേസ് തള്ളുന്നതിന് മുമ്പ് തന്നെ ഈ ദമ്ബതികള്‍ 2019 ഏപ്രിലില്‍ വിവാഹിതരായി എന്നതാണ്.
Post Your Comments