Latest NewsYouthNewsMenWomenLife Style

വീട്ടിലെ ഈച്ചകളെ തുരത്താൻ ചില എളുപ്പവഴികൾ!

വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച.രോഗങ്ങൾ പരത്തുന്ന കാര്യത്തിലും ഈച്ച മുന്നിലാണ്. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത്‌ ഈച്ചകള്‍ വഴിയാണ്. വീട്ടിലെ ഈച്ചശല്യം അകറ്റാൻ ഇതാ പൊടിക്കെെകൾ…

➤ തുളസി ഇലയ്ക്ക് ഈച്ചകളെ തുരത്താനുള്ള കഴിവുണ്ട്. തുളസിയുടെ ഇല നല്ലപോലെ പേസ്റ്റാക്കി പലയിടത്ത് വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.

➤ ഈച്ച ശല്യം അകറ്റാൻ ഏറ്റവും മികച്ചതാണ് ഓറഞ്ചിന്റെ തൊലി. ഓറഞ്ചിന്റെ തൊലി മുറികളുടെ കോർണറുകളിൽ വയ്ക്കുന്നത് ഈച്ച ശല്യം മാത്രമല്ല പാറ്റ ശല്യം അകറ്റാനും സഹായിക്കും.

➤ കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.

Read Also:- ബാഴ്സലോണയിലേക്ക് മടങ്ങി എത്താൻ ആഗ്രഹിക്കുന്നു: ലയണൽ മെസ്സി

➤ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അൽപം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അൽപം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്റെ ​ഗന്ധം ഈച്ചകളെ ഇല്ലാതാക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button