ഇന്നത്തെ തലമുറ പ്രധാനമായും സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയകളിലാണ്. പ്രധാനമായും ഇൻസ്റ്റാഗ്രാം റീലുകളിൽ. എന്നാലിപ്പോൾ ഇൻസ്റ്റാഗ്രാം റീലുകളിൽ നിന്ന് ഓഡിയോ എങ്ങനെ സേവ് ചെയ്യാം, ഷെയർ ചെയ്യാം എന്നുള്ളതാണ് ഇൻസ്റ്റാഗ്രാം പങ്കുവെക്കുന്നത്. നിങ്ങൾക്ക് സേവ് ചെയ്യാനും പങ്കിടാനും താൽപ്പര്യമുള്ള റീൽ പ്ലേ ചെയ്യുക.
സ്ക്രീനിന്റെ താഴെ ഇടത് കോണിലുള്ള ഓഡിയോയുടെ പേര് തെരഞ്ഞെടുക്കുക, നിങ്ങളെ ഓഡിയോ പേജിലേക്ക് നയിക്കും. മുകളിൽ വലത് കോണിൽ, നിങ്ങൾ സേവ്, ഷെയർ ഐക്കണുകൾ കാണാൻ കഴിയും. ഏറ്റവും താഴെ, ‘യൂസ് ഓഡിയോ’ ഓപ്ഷൻ കാണാൻ കഴിയും. ഓഡിയോ സേവ് ചെയ്യാനും ഷെയർ ചെയ്യാനും റീലിന്റെ താഴെ വലത് കോണിൽ കാണുന്ന മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക. സേവ് ചെയ്യുക, ഷെയർ ചെയ്യുക എന്നീ ഓപ്ഷനുകൾ കാണാൻ കഴിയും.
Read Also:- മഞ്ഞള്‍പാലിന്റെ ഔഷധ ഗുണങ്ങൾ!
സേവ് ചെയ്യുന്ന വീഡിയോസ് കാണുന്നതിന് റീൽസ് സെക്ഷനിലെ മ്യൂസിക് ലൈബ്രററിയിലേക്ക് പോകുക. അവിടെ ‘ഫോർ യു’ ‘പോപ്പ്’ എന്നീ കാറ്റഗറികൾക്ക് ഒപ്പം ‘സേവ്ഡ്’ ഓപ്ഷനും കാണാൻ കഴിയും. മെയിൻ മെനുവിലെ ‘സേവ്ഡ്’ ഓപ്ഷനിൽ നിന്നും സേവ് ചെയ്ത റീലുകളഉം ഓഡിയോ പേജുകളും നേരിട്ട് ആക്സസ് ചെയ്യാനും അവസരമുണ്ട്.
Post Your Comments