UAELatest NewsNewsInternationalGulf

ദുബായ് വിമാനത്താവളം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ ശേഷിയിലെത്തുമെന്ന് ശൈഖ് അഹമ്മദ്

ദുബായ്: ദുബായ് വിമാനത്താവളം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ ശേഷിയിലെത്തും. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണ്, ജോജുവിന്റെ വികാരത്തെ മാനിക്കുന്നു, പ്രതികരിക്കുക എന്നത് മൗലിക അവകാശം: ഹൈബി ഈഡൻ

കോവിഡ് വൈറസ് വ്യാപനത്തിന് ശേഷം ഇതുവരെ ദുബായ് വിമാനത്താവളം പൂർണ്ണമായ ശേഷിയിൽ പ്രവർത്തിച്ചിട്ടില്ല. രോഗികളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ നൽകുന്നത്. കൂടുതൽ വിമാന സർവ്വീസുകളും പുനരാരംഭിച്ചിട്ടുണ്ട്.

ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണ്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. യുഎഇയിലെ ജനസംഖ്യയിലെ 87 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.

Read Also: മത വിദ്വേഷം പരത്തുന്ന വാർത്ത നൽകി, ഒപ്പം തെറിവിളിയും: നമോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button