PathanamthittaNattuvarthaLatest NewsKeralaNews

മത വിദ്വേഷം പരത്തുന്ന വാർത്ത നൽകി, ഒപ്പം തെറിവിളിയും: നമോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു

പത്തനംതിട്ട: മത വിദ്വേഷം പരത്തുന്ന തരത്തിൽ വാർത്ത നൽകിയ നമോ ടിവി ഉടമയെയും അവതാരകയെയും പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്ത് എബ്രഹാം, ശ്രീജ വള്ളിക്കോട് എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ‌കൂർ ജാമ്യഅപേക്ഷ കോടതി തള്ളിയതോടെ ഇരുവരും തിരുവല്ല പൊലീസിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.

വർഗീയ പരാമർശങ്ങൾ നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ സെപ്തംബർ 19 നാണ് പോലീസ് കേസെടുത്തത്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ 153 എ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചിരുന്നു.

സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനലിനെതിരെയും അവതാരകയ്‌ക്കെതിരെയും പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button