എറണാകുളം: വഴിമുടക്കിയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്ജിന്റെ കാർ തള്ളിത്തകർത്ത സംഭവത്തില്‍ പ്രതികരിച്ച് ഹൈബി ഈഡന്‍. ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജോജുവിന്റെ വികാരത്തെ മാനിക്കുന്നുവെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
‘പെട്രോള്‍ ഡീസല്‍ വില 110 രൂപ പിന്നിട്ടിരിക്കുകയാണ്. രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനം എന്ന നിലയിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. ജനങ്ങളുടെ ജീവിതത്തിന് പ്രയാസകരമായ സാഹചര്യം ഉണ്ടായതില്‍ ഞങ്ങള്‍ക്കും പ്രയാസമുണ്ട്. ഇത്തരത്തിലൊരു പ്രതിഷേധം നടത്തണമെന്ന് ഞങ്ങളും കരുതിയതല്ല’, എം പി പറഞ്ഞു.
‘ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ച വിഷയമാണ് ഇന്ധനവില. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന ചോദ്യമുണ്ട്. ജോജുവിന്റെ വികാരത്തെ പൂര്‍ണമായി ബഹുമാനിക്കുന്നു. ജോജുവിന്റെ മൗലികമായ അവകാശമാണ് പ്രതികരിക്കുക എന്നത്. അതില്‍ കുറ്റം പറയാനില്ല. എന്നാല്‍ ഇങ്ങനെയൊരു വിഷയത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതികരിക്കും’, ഹൈബി ഈഡൻ പറഞ്ഞു.
Post Your Comments