ErnakulamKeralaNattuvarthaLatest NewsNews

മകളുടെ മരണം ഞെട്ടിച്ചു: അപകടത്തിൽ പെട്ട് മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം: അപകടത്തിൽപ്പെട്ട് മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ആലംകോട് പാലാംകോണം സ്വദേശി ആന്‍സി കബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടര്‍ന്ന് വിഷം കഴിച്ചത്. റസീനയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അടുത്ത 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. റസീനയുടെ ഏക മകളാണ് മരണപ്പെട്ട ആന്‍സി.

Also Read:കല്യാണശേഷം ഭാര്യ മിണ്ടുന്നില്ല: കാമുകനൊപ്പം ഭാര്യയെ വിവാഹം കഴിപ്പിച്ച് അയച്ച് ഭര്‍ത്താവ്

മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തിൽപ്പെട്ട് മരണപ്പെടുകയായിരുന്നു. എറണാകുളത്ത് വച്ച് ഇന്നലെ അര്‍ധരാത്രിയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു. സഞ്ചരിക്കുന്നതിനിടയിൽ ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

അപകട സമയത്ത് നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക്​ ഗുരുതരമായി പരിക്കേറ്റു. മറ്റൊരാളുടെ പരിക്ക്​ സാരമുള്ളതല്ല. ഇരുവരെയും എറണാകുളം മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 വർഷത്തെ മിസ്സ്‌ കേരളയായിരുന്നു മരണപ്പെട്ട അൻസി കബീർ. അതേ വർഷം തന്നെ റണ്ണറപ്പായിരുന്നു അഞ്ജനയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button