Latest NewsNewsIndia

ദീപാവലിയോടനുബന്ധിച്ച് മോദി സര്‍ക്കാരിന്റെ ബോണസ് : ആനുകൂല്യം ലഭിക്കുന്നത് രാജ്യത്തെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക്

ഡല്‍ഹി: രാജ്യത്തെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡിലെ  ജീവനക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇവര്‍ക്ക് 28,000 രൂപ ബോണസും ശമ്പള പരിഷ്‌കരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമൂലം രാജ്യത്തെ ആയിരക്കണക്കിന് ജീവനക്കാര്‍ക്കാണ് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പോകുന്നത്.

Read Also :റോഡ് ഉപരോധിച്ച് സമരങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അങ്ങനെയൊരു നിയമം നിലനിൽക്കുന്ന നാടാണ് നമ്മുടേത്: ജോജു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡിലെ (എംഒഐഎല്‍) ജീവനക്കാര്‍ക്ക് 28,000 രൂപ ബോണസിനൊപ്പം ശമ്പള പരിഷ്‌കരണവും സ്റ്റീല്‍ മന്ത്രി രാമചന്ദ്ര പ്രസാദ് സിംഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും 28,000 രൂപ പ്രൊഡക്ഷന്‍ സംബന്ധമായ ബോണസ് പ്രഖ്യാപിച്ചു. ഇത് ഈ ദീപാവലിക്ക് മുമ്പ് നല്‍കും.
കമ്പനിയിലെ ഏകദേശം 5,800 ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും. നേരത്തെ, 2020-21 സാമ്പത്തിക വര്‍ഷത്തേയ്ക്ക് കേന്ദ്ര ജീവനക്കാര്‍ക്ക് നോണ്‍ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് അല്ലെങ്കില്‍ അഡ്-ഹോക്ക് ബോണസ് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര അര്‍ദ്ധസൈനിക സേനകളിലെയും സായുധ സേനയിലെയും ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ടെന്ന് ധനമന്ത്രാലയത്തിന് കീഴിലുള്ള വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

2021 മാര്‍ച്ച് 31 വരെ സര്‍വീസിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറു മാസമെങ്കിലും തുടര്‍ച്ചയായി സര്‍വീസ് നടത്തിയവര്‍ക്കും അഡ്-ഹോക്ക് ബോണസിന് അര്‍ഹതയുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button