കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിര പ്രതിഷേധിച്ചതിന്റെ പേരിൽ കള്ളു കുടിച്ചെന്നു പറഞ്ഞ് പോലീസ് ജീപ്പിൽ കയറി പരിശോധനയ്ക്കു പോകേണ്ടി വന്നെന്നും ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്നും നടൻ ജോജു ജോർജ്.
തന്റെ വണ്ടിയുടെ തൊട്ടു പിറകിലുണ്ടായിരുന്നത് കീമോയ്ക്ക് കൊണ്ടുപോകുന്ന രോഗിയായിരുന്നുവെന്നും റോഡ് ഉപരോധിച്ച് സമരങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന നാടാണ് നമ്മുടേതെന്നും ജോജു പറഞ്ഞു. താൻ മദ്യപിച്ചു എന്നാണ് തനിക്കെതിരെ ഉയർന്ന പരാതിയെന്നും മദ്യപാനം അവസാനിപ്പിച്ചിട് കാലങ്ങളായെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നോക്കിയല്ല താൻ പ്രതിഷേധം രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ വണ്ടി തല്ലിപ്പൊളിച്ചു. അവിടെ നിന്ന കുറച്ച് പേരോടാണ് ഞാൻ പ്രതിഷേധിച്ചത്. ഏറ്റവും സങ്കടം എന്റെ അച്ഛനെയും അമ്മയെയും അവിടെയുള്ള നേതാക്കന്മാർ അസഭ്യം വിളിച്ചു എന്നതിലാണ്. എന്നെ വേണമെങ്കിൽ അവർക്ക് ഇടിക്കാം മോശം പറയാം, കാരണം ഞാൻ ആണല്ലോ അവിടെ ബഹളംവച്ചത്. എന്റെ അച്ഛനും അമ്മയും എന്തുചെയ്തു. അതെന്നെ വിഷമിപ്പിച്ചു.’ ജോജു ജോർജ് വ്യക്തമാക്കി.
Post Your Comments