ErnakulamNattuvarthaLatest NewsKeralaNews

ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വനിതാപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയില്‍ ജോജുവിനെതിരെ കേസെടുത്തിട്ടില്ല

കൊച്ചി: ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്‍ ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ വനിതാപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയില്‍ ജോജുവിനെതിരെ കേസെടുത്തിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ശേഷം കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. സംഘര്‍ഷത്തിന്റെ വീഡിയോ പരിശോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചവർക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ നേരത്തെ വ്യക്തമാക്കിയിരുന്നു.

അഹങ്കാരിയായ ജോജുവിനെ ഇനിയും വഴിതടയണം: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

തിങ്കളാഴ്ച രാവിലെയാണ് ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് കൊണ്ട് കോണ്‍ഗ്രസ് സമരം നടത്തിയത്. ദേശീയപാതയില്‍ പാലാരിവട്ടം മുതല്‍ വൈറ്റില വരെ ഗതാഗതകുരുക്ക് രൂക്ഷമായതോടെ പ്രതിഷേധവുമായി ജോജു രംഗത്തെത്തുകയായിരുന്നു. ഇതോടെ കുറേപ്പേർ ജോജുവിന് ഒപ്പം ചേർന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവുമായി സംഘർഷത്തിനിടയാക്കി.

കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ജോജുവിന്റെ കാറിന്റെ ചില്ല് തകരുകയും ജോജുവിന് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം ജോജു മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വനിതാ പ്രവര്‍ത്തകരോട്മോശമായി പെരുമാരുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. എന്നാൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button