ThiruvananthapuramLatest NewsKeralaNattuvarthaNews

വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു, സ്വർണവും പണവും തട്ടിയെടുത്തു: വ്യാജസിദ്ധൻ പിടിയിൽ

തിരുവനന്തപുരം: വിവാഹ തടസം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ പിടിയിൽ. യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ എംഎസ്കെ നഗര്‍ സ്വദേശി ദിലീപിനെയാണ് (37) ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

തനിക്ക് മന്ത്രമൂര്‍ത്തിയുടെ അനുഗ്രഹമുണ്ടെന്നും വിവാഹത്തിനുള്ള തടസങ്ങളും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും മാറ്റിനല്‍കാമെന്നും വിശ്വസിപ്പിച്ചാണ്‌ ഇയാള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. പ്രതിയുടെ വീടിനോട് ചേര്‍ന്ന് പ്രത്യേക പൂജാമുറിയുമുണ്ട്. ഇയാളെക്കുറിച്ചറിഞ്ഞ് വീട്ടിലെത്തിയ യുവതിയെ പ്രസാദത്തില്‍ ഉറക്കമരുന്ന് നല്‍കി മയക്കിയ ശേഷം നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

കൊട്ടിഘോഷിക്കുന്ന പദ്ധതികൾ, പിന്നിൽ വൻ തട്ടിപ്പ്: സൗജന്യ ലാപ്ടോപ്പ് പദ്ധതിക്കായി പിരിച്ച പണം എവിടെയെന്ന് ചോദ്യം

ഇത്തരത്തിൽ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 30 പവനോളം സ്വര്‍ണവും പണവും ഇയാള്‍ തട്ടിയെടുത്തു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതറിഞ്ഞ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button