Latest NewsNewsInternational

അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറാവണം: ലോകരാജ്യങ്ങള്‍ക്ക് താലിബാന്‍റെ ഭീഷണി

കാബൂള്‍ : അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തെ അംഗീകരിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ലോകരാജ്യങ്ങളോട് താലിബാന്‍. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളോടാണ് തങ്ങളുടെ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടത്. തങ്ങളെ അംഗീകരിക്കാതിരിക്കുകയും രാജ്യത്തിനുള്ള വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ അത് ലോകത്തെയൊന്നാകെ ബാധിക്കുമെന്നും താലിബാന്‍ ഭരണകൂടം പറഞ്ഞു.

‘അമേരിക്കയോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. ഞങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തുടര്‍ന്നാല്‍, അഫ്ഗാനിസ്താന്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് അഫ്ഗാനില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന് കരുതരുത്. അത് ലോകത്തിന്റെയാകെ പ്രശ്‌നമായി മാറും’- താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

Read Also  :  മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുന്നില്ല: കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ലോകരാജ്യങ്ങള്‍ അഫ്ഗാനിലെ പുതിയ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, അഫ്ഗാനിസ്താനുള്ള കോടിക്കണക്കിന് ഡോളറുകളുടെ വിദേശസഹായം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളും മറ്റും കാരണം അഫ്ഗാനിസ്താന്‍ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button