തിരുവനന്തപുരം: പൊതുമരാമത്തിന്റെ റസ്റ്റ് ഹൌസ് മാനേജരെ സസ്പെൻഡ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ മിന്നൽ സന്ദർശനത്തിൽ വൃത്തിഹീനമായ റസ്റ്റ് ഹൗസ് കണ്ടതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മന്ത്രി എത്തിയത്. റസ്റ്റ്ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടര്‍ന്ന് മന്ത്രി ജീവനക്കാരോട് ക്ഷുഭിതനാവുകയായിരുന്നു.
Also Read:സ്കൂൾ തുറക്കാൻ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി: മാസ്ക്കും ജാഗ്രതയും മുഖ്യമെന്ന് മുഖ്യമന്ത്രി
‘ഇങ്ങനെ പോയാല്‍ മതിയെന്ന് വിചാരിച്ചാല്‍ അത് നടപ്പില്ല. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ ജീവനക്കാരും അതിനൊപ്പം നില്‍ക്കണം. സര്‍ക്കാര്‍ തീരുമാനം പൊളിക്കാന്‍ ആരും വിചാരിച്ചാലും നടക്കില്ല’, മുഹമ്മദ് റിയാസ് ജീവനക്കാരോട് പറഞ്ഞു.
റസ്റ്റ് ഹൗസ് വൃത്തിയാക്കിയിടാത്തതിന് മാനേജര്‍ വിപിനനെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഈ രീതിയില്‍ ഇനിയും മുന്നോട്ട് പോകാനാവില്ല. നാളെ മുതല്‍ റസ്റ്റ്ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Post Your Comments