തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി. മുതിര്‍ന്ന നേതാവ് മല്‍സരിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യത. സ്റ്റീഫന്‍ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞ ജനുവരി 11ന് ആണ് ജോസ് കെ മാണി രാജിവച്ചത്.
Read Also : കരമനയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി
നവംബര്‍ 29ന് ആണ് രാജ്യസഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. നവംബര്‍ 9ന് വിജ്ഞാപനമിറക്കും. നവംബര്‍ 16 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന നവംബര്‍ 17ന് ആയിരിക്കും. നവംബര്‍ 22 വരെ പത്രിക പിന്‍വലിക്കാനുള്ള അനുമതിയുണ്ട്.
വോട്ടെണ്ണല്‍ നവംബര്‍ 29ന് തന്നെയായിരിക്കും. 2024 ജൂലൈ 1 വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധിയുള്ളത്. കേരളം കൂടാതെ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഓരോ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments