കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ കേസില്‍ ചോദ്യം ചെയ്യുന്നതിനായി മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.
മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് 2019ല്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്‌സോ കേസിലെ പരാതിക്കാരി രംഗത്തെത്തിയിരുന്നു.
Read Also : ‘ഇത്രയും കാലം ജയിലില്‍ കിടക്കേണ്ട ആളായിരുന്നില്ല ആര്യന്‍ ഖാന്‍’, ഘോഷയാത്രയായി ആര്യനെ സ്വീകരിച്ച് ആരാധകര്‍
അതേസമയം ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദം. കേസില്‍ മോന്‍സന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
Post Your Comments