തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിടി സതീശൻ സർക്കാരിനെതിരെ ഉന്നയിക്കുന്ന ഓരോ അഴിമതികളും താൻ കഴിഞ്ഞ 10 മാസമായി താൻ നഗരസഭയിൽ ഉന്നയിക്കുന്നതാണ് എന്ന് തിരുവനന്തപുരം കൗൺസിലർ കരമന അജിത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇതിന്റെയൊക്കെ തെളിവുകൾ എന്റെ പക്കൽ ഉണ്ട് …..!!!ഇത് നഗരസഭയല്ല …
കേരള നിയമസഭയാണ് ….
കേരളത്തിന്റെ പ്രതി പക്ഷ നേതാവ് ഉന്നയിക്കുന്ന ഒരോ അഴിമതികളും കഴിഞ്ഞ 10 മാസമായി ഞാൻ നഗരസഭയിൽ ഉന്നയിക്കുന്ന അഴിമതികളാണ് …
ഇടയാർ ഭൂമി തട്ടിപ്പായാലും, വാഹന തിരിമറി ആയാലും, മെബൈൽ മോർച്ചറിയായാലും,
ഹിറ്റാച്ചി ആയാലും ..
ആറ്റുകാൽ ടിപ്പർ അഴിമതി ആയാലും ….
എന്റെ ഈ FB Page പരിശോധിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും.
ഇതിൽ പറയുന്ന ആദ്യത്തെ അഴിമതി
നഗരസഭയുടെ ഇടയാർ ഭൂമി ഇടപാട് ….
ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നത് !!
ഇതിൽ CPM മുൻ കൗൺസിലർക്ക് പങ്കുണ്ട് !!
ഇതിനെ കുറിച്ചുള്ള അന്വോഷണം നടത്തുവാൻ ഞാൻ തദ്ദേശ വകുപ്പ് മന്ത്രിയ്ക്കും, നഗര കാര്യ സെക്രട്ടറിയ്ക്കും കൊടുത്ത പരാതി CPM തന്നെ മുക്കി ….
ഇത് ആരെ സംരക്ഷിക്കാൻ ?
മേയറുടെ നിർദ്ദേശപ്രകാരം നഗരസഭ സെക്രട്ടറി
ഗുണ ഭോക്താക്കളെ വിളിച്ചു വരുത്തി അനുനയിപ്പിക്കാൻ ശ്രമിച്ചത് ആരേ രക്ഷിയ്ക്കാൻ ?
യഥാർത്ഥ ഭൂ ഉടമയ്ക്ക് നഗരസഭ കൊടുത്ത പണം ഭൂ ഉടമയുടെ അക്കൗണ്ടിൽ നിന്നും ആരുടെയൊക്കെ അക്കൗണ്ടിൽ പണം പോയി ?
അന്വേഷിക്കണം !!
ഇതിന്റെയൊക്കെ തെളിവുകൾ എന്റെ പക്കൽ ഉണ്ട് !!
ബഹു : മുഖ്യമന്ത്രി സമയം അനുവദിച്ചാൽ അദ്ദേഹത്തിന്റെ മുന്നിൽ നിരത്തുവാൻ തയ്യാർ ….
കേരള സമൂഹത്തിനു വേണ്ടി,
കരമന അജിത്ത്
കൗൺസിലർ
തിരുവനന്തപുരം നഗരസഭ.
Post Your Comments