ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിക്കുന്നതു രാജ്യത്ത് ആഘോഷിച്ചാല്‍ രാജ്യദ്രോഹമാകില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത. ഒരു ഇംഗ്ലിഷ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രീം കോടതി മുന്‍ ജഡ്ജി ദീപക് ഗുപ്തയുടെ പരാമർശം. പാക്കിസ്ഥാന്റെ ജയം ആഘോഷിക്കുന്നത് രാജ്യദ്രോഹമല്ലെന്നു മാത്രമല്ല, അത് രാജ്യദ്രോഹമാണെന്നു ചിന്തിക്കുന്നതു തന്നെ അസംബന്ധമാണ് ദീപക് ഗുപ്ത പറഞ്ഞു.
Also Read:രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു
‘ചില ആളുകള്‍ക്ക് അലോസരമുണ്ടാക്കുമെങ്കിലും ഇത് കുറ്റകരമല്ല. ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം അക്രമത്തിന് ആഹ്വാനം ചെയ്യുകയോ പൊതുസമാധാനത്തെ ബാധിക്കുകയോ ചെയ്യാത്തിടത്തോളം രാജ്യദ്രോഹമല്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ വിജയം നേടിയപ്പോൾ അത് ആഘോഷിച്ച ചെറുപ്പക്കാരെ ആഗ്രയിൽ അറസ്റ്റ് ചെയ്തിരുന്നു. ചെറുപ്പക്കാർക്ക് വേണ്ടി ഹാജരാകാൻ വക്കീലന്മാരെ പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയതിന്നിരുന്നു. ഇതിനെതിരെയാണ് ദീപക് ഗുപ്തയുടെ പ്രതികരണം.
Post Your Comments