Latest NewsIndiaNews

മദ്യപിച്ചെത്തിയ പ്രധാനാധ്യാപകൻ പെൺകുട്ടികളെ നിര്‍ബന്ധിച്ച് ഡാൻസ് ചെയ്യിച്ച്‌ വീഡിയോ പകർത്തി: പിന്നാലെ സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: മദ്യപിച്ചെത്തിയ പ്രധാനാധ്യാപകൻ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിച്ച് വീഡിയോ പകർത്തി. സംഭവം വിവാദമായതിനെ തുടർന്ന് അധികൃതർ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ മധിയാദോ ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

പ്രധാനാധ്യാപകനായ രാജേഷ് മുണ്ഡയ്ക്ക് എതിരെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് നടപടിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ക്ലാസ് റൂമിലെത്തി തനിക്കൊപ്പം നൃത്തം ചചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിച്ച അധ്യാപകന്‍, ഇതിന്റെ വീഡിയോയും റെക്കോര്‍ഡ് ചെയ്തു.

ദുബായ് എക്‌സ്‌പോ 2020: നെതർലാൻഡ് പവലിയൻ നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്യും

പെണ്‍കുട്ടികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നാലെ ജില്ലാ കളക്ടർ എസ് കൃഷ്ണ ചൈതന്യയുടെ നിർദ്ദേശപ്രകാരം അദ്ധ്യാപകനെതിരെ അന്വേഷണം നടത്തുകയായിരുന്നു. ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button