ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിലെ നെതർലാൻഡ് പവലിയൻ നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്യും. നെതർലാൻഡ് രാജാവും രാജ്ഞിയുമാണ് പവലിയന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നത്. വില്ലെം അലക്സാണ്ടർ രാജാവും മാക്സിമ രാജ്ഞിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. നെതർലാൻഡ് വിദേശ വ്യാപാര വികസന മന്ത്രി ടോം ഡി ബ്രൂജിനും ചടങ്ങിനുണ്ടാകും.
ജലം, സുസ്ഥിര ഊർജം, ഭക്ഷണം, നഗര വികസനം, ലോജിസ്റ്റിക്സ് മേഖലകളിൽ നിന്നുള്ള 50 ഓളം ഡച്ച് കമ്പനികൾ എക്‌സ്‌പോയിലുണ്ടാകും. മാർച്ച് 31 വരെ പവലിയൻ ഉണ്ടാകും. ഡച്ച് സംരംഭകർ ഇവിടെ വളർച്ചയ്ക്കുള്ള അവസരങ്ങൾ കാണുന്നതിൽ അതീവ സന്തുഷ്ടനാണെന്ന് ഡി ബ്രൂജിൻ വ്യക്തമാക്കി.
വാണിജ്യ ദൗത്യം സംഘടിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നെതർലാൻഡ്‌സ് എന്റർപ്രൈസ് ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments