ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

കരമനയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി

അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു സുനില്‍കുമാര്‍

നേമം: കരമനയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം നാലാം ദിവസം കണ്ടെത്തി. കരമന കരുമം പാറവിള വീട്ടില്‍ നാഗപ്പന്റെ മകന്‍ എന്‍. സുനില്‍കുമാറി (38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാലു ദിവസമായി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം ഫോര്‍ട് സ്‌റ്റേഷന്‍ പരിധിയില്‍ കരമനയാര്‍ ഒഴുകുന്ന മുട്ടാറിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

Read Also : സംഘടന ചുമതലയിലിരുന്നയാള്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായെന്ന് കെ സുധാകരന്‍

ഒക്ടോബര്‍ 26ന് ആയിരുന്നു യുവാവ് കരമനയാറ്റിലേക്ക് ചാടിയത്. രാവിലെ ഏഴ് മണിയോടെ കരമനയാര്‍ ഒഴുകുന്ന കുന്നിക്കടവില്‍ നിന്ന് യുവാവ് ആറ്റിലേക്ക് ചാടുകയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു സുനില്‍കുമാര്‍.

യുവാവ് കരമനയാറ്റിലേക്ക് ചാടുന്നതിന് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button