Latest NewsNewsInternationalBahrainGulf

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി ബഹ്‌റൈൻ

മനാമ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കി ബഹ്‌റൈൻ. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് അധികൃതർ ശക്തമാക്കിയത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ലഖിംപൂര്‍ ഖേരി കേസിൽ കേന്ദ്രമന്ത്രിയ്ക്ക് പങ്കെന്ന് കോണ്‍ഗ്രസ് ആരോപണം: അജയ് മിശ്രക്ക് നേരെ ചീമുട്ടയേറ്

മുഹറഖ് ഗവർണറേറ്റിൽ ലേബർ മാർക്കറ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഏതാനും പ്രവാസികൾ പിടിയിലാകുകയും ചെയ്തു. ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്‌പോർട്‌സ് ആൻഡ് റെസിഡൻസ് അഫയേഴ്സ്, മുഹറഖ് ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് പരിശോധനകൾ നടത്തുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

പ്രവാസി തൊഴിലാളികൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് പരിശോധനകൾ കർശനമാക്കുന്നത്. തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: കൊട്ടിഘോഷിക്കുന്ന പദ്ധതികൾ, പിന്നിൽ വൻ തട്ടിപ്പ്: സൗജന്യ ലാപ്ടോപ്പ് പദ്ധതിക്കായി പിരിച്ച പണം എവിടെയെന്ന് ചോദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button