Latest NewsYouthNewsMenWomenLife Style

മിനറല്‍ വാട്ടര്‍ സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!

ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഒരു നല്ല ശീലമാണ്. എന്നാല്‍, സ്വകാര്യ കമ്പനികളുടെ ലേബലില്‍ കുപ്പികളില്‍ വരുന്ന മിനറല്‍ വാട്ടര്‍ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വിപണിയില്‍ വില്‍ക്കപ്പെടുന്ന കുപ്പിവെള്ളങ്ങളില്‍ 10 എണ്ണത്തില്‍ മൂന്നെണ്ണം മലിനമാണെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വില്‍ക്കപ്പെടുന്ന 93 ശതമാനം വെള്ളത്തിലും സൂക്ഷ്മമായ പ്‌ളാസ്റ്റിക് തരികളും കണ്ടെത്തിയിട്ടുണ്ട്.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന ശീലമുണ്ടായിരുന്ന നമ്മളില്‍ പലരും സമയപരിധിയാലും മറ്റ് തിരക്കുകളാലും സൗകര്യാര്‍ത്ഥം മിനറല്‍ വാട്ടര്‍ ശീലമാക്കുകയാണ് പതിവ്. എന്നാല്‍, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

Read Also:- കഴുത്ത് വേദന പരിഹരിക്കാൻ….

കുപ്പിയുടെ അടപ്പില്‍ നിന്നുമാണ് പ്ലാസ്റ്റിക് തരികളില്‍ ഏറിയ പങ്കും വെള്ളത്തില്‍ കലരുന്നത് എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പോളി പ്രൊപ്പലീന്‍, നൈലോണ്‍, പോളിത്തിലീന്‍ ടെറഫ്തലേറ്റ് എന്നീ പ്ലാസ്റ്റിക് രാസവസ്ഥുക്കളുടെ അംശവും കുപ്പികളില്‍ ലഭിക്കുന്ന കുടിവെള്ളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button