തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ അനുപമ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദേശിച്ചു. പേരൂർക്കട പോലീസ് അനുപമയുടെ പരാതി ശ്രീകാര്യം പോലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് കമ്മീഷണറുടെ നിർദേശം.
അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അനുപമയുടെ അച്ഛന്റെയും അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിക്കണമെന്നുമായിരുന്നു പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞത്. പ്രസംഗത്തില്‍ മന്ത്രി വ്യക്തിഹത്യ നടത്തിയെന്നും മന്ത്രി ഇല്ലാക്കഥകള്‍ പറഞ്ഞെന്നും അനുപമ പരാതിയില്‍ പറയുന്നു.
Post Your Comments