കൊല്ലം: പൂയപ്പള്ളിയിൽ യുവതിക്ക് വരുന്ന വിവാഹാലോചനകൾ മുടക്കിയ യുവാവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാലപുരമ്പിൽ സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപാഠിയായ പെൺകുട്ടിക്ക് വന്ന വിവാഹാലോചനകളാണ് അരുൺ മുടക്കിയത്. ഒരേ കാരണങ്ങളാല്‍ രണ്ട് വിവാഹ ആലോചന മുടങ്ങിയപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം അവസാനിച്ചത് അരുണിൽ ആയിരുന്നു.
Also Read: ചൈനീസ് അതിർത്തിയിൽ യുഎസ് ആയുധങ്ങളുമായി കരുത്ത് കാട്ടാൻ ഇന്ത്യ : മുന്നറിയിപ്പ്
യുവതിക്ക് വിവാഹാലോചനയുമായി വരുന്ന/പെണ്ണുകാണാനെത്തുന്ന യുവാക്കളുടെ വിവരങ്ങൾ സംഘടിപ്പിച്ച ഇവരുടെ വീട്ടിൽ നേരിട്ട് ചെന്നതായിരുന്നു അരുൺ ആലോചന മുടക്കിയിരുന്നത്. യുവതിയുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും പെൺകുട്ടിയുടെ ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും യുവാക്കളോടും അവരുടെ വീട്ടുകാരോടും അരുണ്‍ പറഞ്ഞു. ഇതോടെ, ഇവർ ആലോചനയിൽ നിന്നും പിന്മാറി.
ഒന്നിച്ച് പഠിച്ചതുകൊണ്ടു മാത്രം യുവതിക്ക് അരുണുമായി പരിചയമുണ്ട്. തമ്മിൽ അടുപ്പം പോലുമില്ലെന്നാണ് യുവതിയും പറയുന്നത്. പ്രണയമൊന്നും പ്രതിയോട് ഉണ്ടായിരുന്നില്ലെന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പോലീസ് കുഴങ്ങി. പിന്നെന്തിനാണ് ബോധപൂര്‍വം ഇൗ ക്രൂരതയെന്നാണ് എല്ലാവരുടെയും ചോദ്യം. അരുണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments