ന്യൂയോർക്ക്: ആപ്പിളിനെ വെല്ലാന്‍ മെറ്റ പ്ലാറ്റ്‌ഫോം ഇന്‍ കോര്‍പറേറ്റ്‌സ് കമ്പനി സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്രണ്ട് കാമറയുള്ള സ്മാര്‍ട്ട് വാച്ചിന്റെ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത. ഫേസ്ബുക്കിന്റെ ഐഫോണ്‍ ആപ്പുകളിലൊന്നില്‍ നിന്നാണ് ചിത്രം ലഭിച്ചതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍വ്ഡ് എഡ്ജ് ഉള്ള സ്‌ക്രീനോടു കൂടിയ വാച്ചാണ് ചിത്രത്തിലുള്ളത്. സ്‌ക്രീനിന്റെ താഴെ മധ്യ ഭാഗത്തായി ഒരു കാമറയുമുണ്ട്. കമ്പനിയുടെ ആദ്യ വാച്ച് 2022 തുടക്കത്തില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഫേസ്ബുക്കിന്റെ പേരുമാറ്റം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലല്ലെന്നും കമ്പനിയിലാണെന്നും വിശദീകരിച്ച് മാര്‍ക് സക്കര്‍ബര്‍ഗ്.
Read Also:- ഇത് ചരിത്ര നിമിഷം ലാ ലിഗയില്‍ റയല്‍ സോസിഡാഡ് ഒന്നാം സ്ഥാനത്ത്
ആപ്പുകളിലും ബ്രാന്‍ഡുകളിലും മാറ്റം വരുത്താതെ പുതിയ വെര്‍ച്വല്‍ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഒകുലസ് എന്നിവയുടെ മാതൃകമ്പനിയുടെ പേര് മെറ്റ എന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഫേസ്ബുക്ക് കണക്ട് ഓഗ്‌മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം അറിയിച്ചത്.
Post Your Comments