കൊറോണ കാലം വിദ്യാഭ്യാസത്തെ ഓൺലൈൻ ലോകത്തേയ്ക്ക് മാറ്റിക്കഴിഞ്ഞു. ഡിജിറ്റൽ പഠനത്തിന് ശേഷിയില്ലാത്ത സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം സ്കൂൾ കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ നൽകുമെന്നു ഇടതു സർക്കാർ നല്കിയ വാക്ക് പാഴ് വാക്ക് ആകുന്നു. ആദ്യ വർഷത്തെ ഓൺലൈൻ പഠനകാലത്ത് നൽകിയ വാഗ്ദാനം രണ്ടാം വർഷത്തെ അധ്യയന വര്ഷം ആരംഭിച്ചു മാസങ്ങൾ പിന്നിട്ടിട്ടും സൗജന്യ ലാപ്ടോപ് നൽകുമെന്ന വാഗ്ദാനം പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
വിദ്യാശ്രീ, വിദ്യാകിരണം എന്നിങ്ങനെയുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവ രണ്ടും ഇപ്പോൾ ഉപേക്ഷിച്ചതിന് തുല്യമാണ്. ഇതിനെ സംബന്ധിച്ചു മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ എഴുതിയ കുറിപ്പ് ശ്രദ്ധനേടുന്നു. നിർധനരായ വിദ്യാർത്ഥികളോട് സർക്കാറിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ സാമ്പത്തിക ബാധ്യതയുടെ പേരിൽ വാഗ്ദ്ധാനലംഘനത്തിലേക്ക് പോകരുതായിരുന്നുവെന്നു അനിൽ നമ്പ്യാർ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഡിജിറ്റൽ പഠനത്തിന് ശേഷിയില്ലാത്ത സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം സ്കൂൾ കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പുകൾ നൽകുമെന്ന സർക്കാർ വാഗ്ദാനം പാഴ് വാക്കായി.
കമ്പനികൾ കൂടുതൽ തുക ക്വാട്ട് ചെയ്തത് കൊണ്ട് ‘വിദ്യാകിരണം’ എന്ന ഈ പദ്ധതിയുടെ ടെൻ്റർ റദ്ദാക്കിയെന്നാണ് വിശദീകരണം.
നിർധനരായ വിദ്യാർത്ഥികളോട് സർക്കാറിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ സാമ്പത്തിക ബാധ്യതയുടെ പേരിൽ വാഗ്ദ്ധാനലംഘനത്തിലേക്ക് പോകരുതായിരുന്നു.
പാവപ്പെട്ട കുട്ടികൾ എത്ര പ്രതീക്ഷയർപ്പിച്ച് കാണും?
ഒരു ഭാഗത്ത് സാമ്പത്തികപ്രതിസന്ധിയെപ്പറ്റി
പറയുന്നു.മറുഭാഗത്ത് ധൂർത്ത് നടത്തുന്നു.
ഔദ്യോഗികവസതി മോടിപിടിപ്പിക്കലിനും
പബ്ലിസിറ്റിക്കുമൊക്കെയായി കോടികൾ പൊടിപൊടിക്കുന്ന നാട്ടിലാണ് മൂന്നര ലക്ഷം
ലാപ്ടോപ്പുകൾ വാങ്ങിക്കൊടുക്കാൻ പണമൊരു പ്രതിബന്ധമായി ഉയർത്തിക്കാട്ടുന്നത്.
ഇതിനായി ഫണ്ട് സമാഹരിച്ചിരുന്നല്ലോ?
അതെവിടെ വരെയായി?
നേരത്തെ കെഎസ്എഫ്ഇ വായ്പ വഴി ലാപ്ടോപ്പ് നൽകാനുള്ള സർക്കാറിൻ്റെ
വിദ്യാശ്രീ പദ്ധതിയും പരാജയപ്പെട്ടിരുന്നു.
മൊത്തത്തിൽ ദുരന്തമാണല്ലോ സർക്കാർ?
\
Post Your Comments