മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ രൂക്ഷമായി വിമർശിച്ച് മുന്‍ ജഡ്ജ് എസ് സുദീപ്. തന്നെ പുറത്താക്കിയതിനോ പുറത്താക്കാൻ തീരുമാനിച്ചതിനോ ഒരു രേഖയെങ്കിലും ഉണ്ടാക്കിക്കാണിക്കാമോ എന്നാണു അദ്ദേഹം തൻറെ ഫേസ്‌ബുക്കിൽ കുറിച്ചത്. സ്വന്തം രാഷ്ട്രീയത്തിൽ അഭിമാനിക്കുന്നുവെന്നും തന്നെ നിഷ്പക്ഷൻ എന്ന് വിളിച്ചാൽ പ്രതികരിക്കുമെന്നും സുദീപ് കുറിപ്പിൽ പറയുന്നു.
എസ് സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
അനിൽ നമ്പ്യാൻ എന്നൊരു മഹാൻ ഉണ്ട്. പണ്ട് വ്യാജരേഖ ചമച്ച കേസിലെ പ്രതിയാണ്. പിന്നെ സ്വപ്നയ്ക്കു നിയമോപദേശം നൽകലായിരുന്നു പണി. ഇപ്പോൾ പണിക്കൻ ഫാൻസിൻ്റെ ഭാരവാഹിയാണ്. നമ്പ്യാൻ പറയുന്നു എന്നെ ജോലിയിൽ നിന്നു പുറത്താക്കിയെന്ന്. വ്യാജരേഖ ചമയ്ക്കുന്നതു ക്രിമിനൽ കുറ്റമാണ്. പക്ഷേ വിവരമില്ലായ്മ ഒരു ക്രിമിനൽ കുറ്റമല്ല.എന്നെ പുറത്താക്കിയതിനോ പുറത്താക്കാൻ തീരുമാനിച്ചതിനോ ഒരു വ്യാജരേഖയെങ്കിലും ഉണ്ടാക്കിക്കാണിക്കാമോ നമ്പ്യാനേ?കാണിച്ചാൽ നമ്പ്യാൻ്റെ ഗുരു സവർക്കർ ചെയ്ത പണി ഞാനും ചെയ്യാം. നമ്പ്യാൻ്റെ ഷൂ തന്നെ ആയിക്കോട്ടെ.കാണിച്ചില്ലെങ്കിൽ നമ്പ്യാൻ്റെ പേര് എൻ്റെ പട്ടിക്കിട്ടോ എന്നു പറയരുത്. എൻ്റെ പട്ടി അന്തസുള്ള പട്ടിയാണ് കേട്ടോ നമ്പ്യാനേ.ഞാൻ രാജിവച്ചതാണെന്നു ചൂണ്ടിക്കാണിച്ച വക്കീലിനോട് എൻ്റെ കമൻ്റ് ബോക്സിൽ വന്ന് നമ്പ്യാൻ അത്ഭുതപ്പെടുന്നതിങ്ങനെ:ആരെങ്കിലും സ്വയം പോകുമോ വക്കീലേ? ഇതാണ് നമ്പ്യാൻ്റെ നിലവാരം.
നമ്പ്യാന് സവർക്കറെപ്പോലുള്ളവരെ മാത്രമേ അറിയൂ. മാപ്പു പറഞ്ഞ് ഷൂ നക്കി രക്ഷപ്പെടുന്നവരെ ആരാധിച്ചും വ്യാജരേഖ ചമച്ചും സ്വപ്നയ്ക്ക് ഉപദേശം നൽകിയും ജീവിക്കുന്ന ഒരുത്തന് നിലപാടിൻ്റെ പേരിൽ ജോലി രാജിവയ്ക്കുന്ന ഒരാളെ എത്ര ജന്മം ജനിച്ചാലും മനസിലാകില്ല. അത് നമ്പ്യാൻ്റെ കുഴപ്പമല്ല. അല്ല നമ്പ്യാനേ, ചർച്ചയിൽ സംഘപരിവാർ പ്രതിനിധിയെ വിളിക്കാത്തതിനു മറുപടി പറയുന്നില്ലേ?പണിക്കനും നമ്പ്യാനുമുള്ളപ്പോൾ വേറെ വിഷം എന്തിനാ അല്ലേ?നമ്പ്യാനേ,രാഷ്ട്രീയത്തിൽ ഞാൻ നിഷ്പക്ഷനല്ല.എൻ്റെ രാഷ്ട്രീയത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്നെ നിഷ്പക്ഷൻ എന്നു വിളിച്ച് അപമാനിച്ചാൽ തന്നെ ഞാൻ തല്ലിപ്പോകും.ബ്രിട്ടാസ്, ബിജെപി അനുഭാവി എന്നു വിശേഷിപ്പിച്ചപ്പോൾ അത് ആരോപണമാണെന്നു പറഞ്ഞു കരഞ്ഞ പണിക്കൻ്റെ ജനുസല്ല ഞാൻ.പണിക്കനു കൂട്ട് നമ്പ്യാൻ.ഈനാംപേച്ചിയും മരപ്പട്ടിയും എന്നു ഞാൻ പറയില്ല, അവർക്കു മാനനഷ്ടം വരരുതല്ലോ.പ്രണാമം, നമ്പ്യാനേ…
Post Your Comments